Sunday, 4 September 2016

Cambodia

    Cambodian Diary


എന്റെ അടുത്ത സുഹൃത്തായ ഷൈജു ആണ് സഹ ട്രാവലർ. കുറെ കാലമായി ഒരു ബാക്ക് 
പാക്കിങ് ട്രിപ്പ് പ്ലാൻ ചെയ്യുന്നെങ്കിലും ഇപ്പഴാണ് സമയവും വെക്കേഷനും എല്ലാം ഒത്തു വന്നത്. ഞാൻ കോഴിക്കോട് നിന്നും ഷൈജു പുനെ നിന്നും ആണ് സ്റ്റാർട്ടിങ്. രണ്ടു പേരും ബാംഗ്ലൂർ എയർപോർട്ടിൽ എത്തി അവിടന്ന് ബാങ്കോക്ക് വഴി Siem Reap (കംബോഡിയ). രാത്രി 11.30 ക്ക് ആണ് ഫ്ലൈറ്റ്. ഇതാണ് പ്ലാൻ. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നെങ്കിലും ബാങ്കോക്ക് ഫ്ലൈറ്റിനും വളരെ നേരത്തെ ബാംഗ്ലൂരിൽ എത്തുമെന്ന കാരണത്താൽ (പിന്നെ കാശ് ലാഭിക്കാനും) ഞാൻ കോഴിക്കോട് നിന്ന് കർണാടക ksrtc ബസിലാണ് പുറപ്പെട്ടത്. ഈ തീരുമാനം ഞങ്ങളുടെ ട്രിപ്പ് തന്നെ വെള്ളത്തിലാക്കാൻ ചാൻസ് ഉള്ള കാര്യം അപ്പോൾ ഞാൻ അറിഞ്ഞില്ല.
രാവിലെ 10 മണിക്ക് കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടു. ഫ്ലൈറ്റ് എടുക്കാൻ ഇനിയും 13 മണിക്കൂർ. സുഖമായി ഫ്ലൈറ്റിന്റെ സമയത്തിനും 4 മണിക്കൂർ മുംബ് എത്താമെന്നോർത്തു ഞാൻ പതിയെ മയക്കത്തിലാണ്ടു. ആളുകളുടെ സംസാരം കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ മൈസൂർ എത്തുന്നതിനു മുംബ് ഒരു സിഗ്നലിൽ വണ്ടികൾ ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണ്. ഏതോ VIP പോകാനുണ്ടത്രേ. മിനുട്ടുകൾ മണിക്കൂറുകൾ ആവാൻ തുടങ്ങിയതോടെ എന്റെ ആധിയും അതിനൊത്തു വർധിക്കാൻ തുടങ്ങി. ഒടുവിൽ VIP സാർ രണ്ടു മണിക്കൂറിനു ശേഷം വലിയ അകമ്പടിയോടെ കടന്നു പോയി.
കംബോഡിയയിലെ ലോക പ്രസിദ്ധവും വേൾഡ് ഹെറിറ്റേജ് സൈറ്റും ആയ Angkor Wat temple ൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ.


Part 1.
ഇന്ത്യയിൽ നിന്ന് Bangkok (തായ്‌ലൻഡ്) വഴി കംബോഡിയ പോകാവുന്നതാണ്. ഇന്ത്യക്കാർക്ക് on arrival ആയി 5 മിനുട്ട് കൊണ്ട് തന്നെ Siem riep Airport ൽ നിന്ന് വിസ ലഭിക്കും. 30 dollars ആണ് വിസ ചാർജ്. ഇത് ഡോളർ ആയി തന്നെ കരുതാൻ ശ്രദ്ധിക്കണം.
Siem reap താരതമ്യേന ഒരു ചെറിയ സിറ്റി ആണ്. Angkor wat, bayon തുടങ്ങിയ ബുദ്ധ, ഹിന്ദു ക്ഷേത്രങ്ങളിലെ ടൂറിസം ആണ് ഈ പട്ടണത്തിന്റെ പ്രധാന വരുമാനം. തായ്ലാൻഡിലെ പട്ടായ വാക്കിങ് സ്ട്രീറ്റിന്റെ ഒരു വകഭേദം ആയ പബ് സ്ട്രീറ്റ് ആണ് സിറ്റിക്ക് അകത്തെ പ്രധാന ആകർഷണം. അമേരിക്കൻസും യൂറോപ്യൻസും മറ്റു westeners ഉം തിങ്ങി നിറഞ്ഞ ഈ സ്ട്രീറ്റുകൾ നൈറ്റ് ലൈഫിന് പേര് കേട്ടതാണ്.
സിറ്റിയിൽ നിന്നും 8 കിലോമീറ്റർ യാത്ര ചെയ്താൽ Angkor wat ൽ എത്താം. ട്രാൻസ്പോർറ്റേഷനു നമ്മുടെ ഓട്ടോ റിക്ഷ പോലുള്ള ഒരു വാഹനമാണ് കൂടുതലായും ടൂറിസ്റ്റുകൾ ഉപയോഗിക്കാറ്. ടുക് ടുക് എന്നാണ് പേര്.
400 ഏക്കറിൽ പറന്നു കിടക്കുന്ന അമ്പല സമുച്ചയത്തിലെ പ്രധാന ടെമ്പിൾ ആണ് Angkor wat. Tomb raider സിനിമ ചിത്രീകരിച്ച Ta Prohm, Bayon തുടങ്ങിയവയാണ് മറ്റു പ്രധാന ടെംപിൾസ്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖമേർ രാജവംശം പണി കഴിപ്പിച്ചതാണ് Angkor wat. തുടക്കത്തിൽ ഇത് ഒരു ഹിന്ദു ടെമ്പിൾ ആയിരുന്നെങ്കിലും പിന്നീട് അത് ഒരു ബുദ്ധിസ്റ്റ് ടെമ്പിൾ ആയി മാറുകയാണുണ്ടായത്. 
ഈ അമ്പലങ്ങൾ കംബോഡിയക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു അവരുടെ പതാക കണ്ടിട്ടുള്ളവർക്ക് മനസിലാകും. Angkor wat ന്റെ ചിത്രം ആണ് അവരുടെ പതാകയിലെ ലോഗോ ആയി കൊടുത്തിരിക്കുന്നത്.
ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി.
എന്റെ അടുത്ത സുഹൃത്തായ ഷൈജു ആണ് സഹ ട്രാവലർ. കുറെ കാലമായി ഒരു ബാക്ക് പാക്കിങ് ട്രിപ്പ് പ്ലാൻ ചെയ്യുന്നെങ്കിലും ഇപ്പോഴാണ് സമയവും വെക്കേഷനും എല്ലാം ഒത്തു വന്നത്.
ആദ്യമായി പോയത് Angkor Thom എന്ന ടെംപിൾ കോംപൗണ്ടിലേക്കാണ്. ഇത് ചുറ്റുമതിലും കിടങ്ങും ഒക്കെ ഉള്ള ഒരു വലിയ സമുച്ചയം ആണ്. ഇതിനുള്ളിൽ ആണ് ബയോണും മറ്റു എട്ടോ ഒൻപതോ അമ്പലങ്ങളും സ്ഥിതി ചെയ്യുന്നത്. ആദ്യം ഞങ്ങൾ ഇതിലെ ഏറ്റവും വലിയ ടെംപിൾ ആയ Bayon ലേക്ക് നീങ്ങി. ഞങ്ങളുടെ ഡ്രൈവർ ആയ സെയ്‌ഹ എന്ന കംബോഡിയൻ പയ്യൻ ബയോണിന്റെ പ്രധാന പ്രവേശന കവാടത്തിനരികെ ഞങ്ങളെ ഇറക്കി ടെംപിളിന്റെ വെസ്റ്റ് സൈഡിൽ കാത്തു നില്കാമെന്നു പറഞ്ഞു ടുക് ടുക് ഓടിച്ചു പോയി.
കരിങ്കല്ലിലും അപൂർവമായി മരവും ഉപയോഗിച്ചാണ് ബയോണിന്റെ നിർമിതി. കരിങ്കൽ ബ്ലോക്കുകൾ കൊണ്ട് നിർമിച്ച ബുദ്ധന്റെ കൂറ്റൻ തലകളാണ് ഇതിന്റെ പ്രത്യേകത. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവ് ജയവർമൻ VII പണി കഴിപ്പിച്ചതാണ് ബയോൺ. അദ്ദേഹത്തിന്റെ പൂർവികർ ഹിന്ദു വിശ്വാസികളായിരുന്നെങ്കിലും ജയവർമൻ ഒരു ബുദ്ധിസ്റ് ആയിരുന്നു. 
അതിശയകരമായ ഒരു കാര്യം, ഈ പടു കൂറ്റൻ അമ്പലങ്ങൾ രാജവംശത്തിന്റെ തകർച്ചയെ തുടർന്ന് കാടുകയറി നൂറ്റാണ്ടുകളോളം വിസ്മൃതിയിലമർന്നു എന്നതാണ്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് പര്യവേഷകർ ഈ ആർക്കിടെക്ചർ വിസ്മയങ്ങളെ ലോകത്തിനു പരിചയപ്പെടുത്തുന്നത്.
ഇതിനിടെ ഒരു കംബോഡിൻ couple ഫോട്ടോഷൂട്ടിനു ഒരു വലിയ ഒരു ടീം ആയി എത്തിയിട്ടുണ്ട്. ടെംപിൾസ് പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുകയാണ് ലക്‌ഷ്യം. കിട്ടിയ തക്കത്തിനു ഞാനും അതിൽ ഒരു ഫോട്ടോഗ്രാഫർ ആയി മാറി.
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന Ankor Thom നടന്നു കാണണമെങ്കിൽ സ്റ്റാമിന കുറച്ചൊന്നും പോരെന്നു ഞങ്ങൾക്ക് മനസിലായി. പോരാത്തതിന് ക്യാമറയും അതിന്റെ ഹെവി എക്വിപ്മെന്റ്സും. നടന്നു തളർന്നു അമ്പലത്തിന്റെ വെസ്റ്റ് സൈഡിൽ എത്തിയ ഞങ്ങളെ കാത്തു സെയ്‌ഹ നില്പുണ്ടാവുമെന്നു കരുതിയ ഞങ്ങൾക്ക് തെറ്റി. ആളെ കാണാനില്ല. ഇനി അമ്പലത്തിന്റെ ചുറ്റുമതിലിന്റെ വെസ്റ്റിൽ ഉള്ള കവാടം ആണോ സെയ്‌ഹ ഉദ്ദേശിച്ചത് എന്ന് ഞാനൊരു സംശയം പറഞ്ഞു. ഞങ്ങൾ അങ്ങനെ വെസ്റ്റ് ഗേറ്റ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
2.5 കിലോമീറ്റർ നടന്നു കവാടത്തിൽ എത്തിയപ്പോഴാണ് ഇതിന്റെ വ്യാപ്തി പതിയെ മനസ്സിലാവാൻ തുടങ്ങിയത്. കോമ്പൗണ്ടിന്റെ നടുവിൽ നിന്ന് 2.5 കിലോമീറ്റർ ദൂരത്തിൽ എല്ലാ വശങ്ങളിലും കവാടങ്ങൾ. അതായത് ഒരു വശത്തു നിന്നും മറ്റേ വശം വരെ 5 കിലോമീറ്റർ! എല്ലാ കവാടങ്ങൾക്കും ഓരോ ടെംപിൾ ആക്കാൻ മാത്രം ഉള്ള സൈസും ഉണ്ട്.
ആടിയാടി ഗേറ്റിലെത്തിയ ഞങ്ങളെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല. സെയ്‌ഹയെ അറിയാവുന്ന ഭാഷയിലൊക്കെ മനസ്സിൽ തെറി പറഞ്ഞു കൊണ്ട് ഞങ്ങൾ തിരിച്ചു നടത്തം തുടങ്ങി. ഗേറ്റ് ഒക്കെ അമ്പലത്തിന്റെ അടുത്ത് കൊണ്ട് വെച്ചൂടെ എന്നുള്ളതായി പിന്നെ ചർച്ച.
തിരിച്ചു അമ്പലത്തിലെത്തിയ ഞങ്ങളെ കാത്തു ചിരിച്ചു കൊണ്ട് സെയ്‌ഹ നിൽക്കുന്നുണ്ടായിരുന്നു. ആശാൻ ഞങ്ങളേം തപ്പി കോമ്പൗണ്ട് മുഴുവൻ കറങ്ങുകയായിരുന്നത്രെ. വിളിച്ച തെറിക്കെല്ലാം മനസ്സിൽ മാപ്പു പറഞ്ഞു കൊണ്ട് ഞങ്ങൾ ടുക് ടുക്കിൽ കയറി.

Angelina jolie അഭിനയിച്ച Tomb Raider എന്ന പടം ചിലരെങ്കിലും കണ്ടു കാണും. അതിൽ ചിത്രീകരിച്ച Ta Prohm എന്ന ടെംപിൾ ലക്‌ഷ്യം വെച്ചു ടുക് ടുക് നീങ്ങിത്തുടങ്ങി.